Disclaimer::
This Site is Only for SUNIL V PAUL and his Family
1. സുനില്‍ .വി.പോള്‍ 2.സീന ആന്റണി ഒലക്കേങ്കില്‍ 3.ക്രിസ്റ്റ റോസ്.വി.എസ്. 4.ആല്‍ഫ്രഡ് പോള്‍ .വി.എസ്.

Any other person has no permission to access or alter or use the details of my site.
Neither SUNIL V PAUL nor HIS FAMILY is responsible for any error that may have crept in the ADDRESS OR DETAILS OF THE SITES being published on net
.

Sunday, December 25, 2011

Canon LBP 2900B Printer ഇന്‍സ്റ്റലേഷന്‍

Canon LBP 2900B Printer ഇന്‍സ്റ്റലേഷന്‍

1. സിസ്റ്റത്തില്‍ cups മായി ബന്ധപ്പെട്ട പാക്കേജുകള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ളവ അപ്‌ഡേറ്റ് ചെയ്തു.
2. സിനാപ്റ്റിക്കില്‍ നിന്ന് portreserve എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്തു.
(sudo apt-get install portreserve)
ഇവിടെ നിന്ന് hplip ന്റെ പുതിയ ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ( ഇത് ആവശ്യമില്ലെങ്കിലും അത് ചെയ്തിരുന്നു എന്നത് പ്രത്യേകം ഇവിടെ ഓര്‍ക്കുന്നു.)
ശേഷം താഴെയുള്ള സ്റ്റെപ്പുകള്‍ ഓരോന്നായി ചെയ്തു.
3. നിലവിലുള്ള cndrvcups-capt ഡ്രൈവര്‍ ഉണ്ടെങ്കില്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക..
4. System-Administration-Printing ല്‍ പോയി LBP പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ ഡീലിറ്റ് ചെയ്യുക.
5. പ്രിന്റര്‍ പവര്‍ഓഫ് ചെയ്യുക.
6. ഇവിടെ നിന്നും libstdc++5 ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക (C the Download button on the top right corner of the new page)
7. ശേഷം ഇവിടെ നിന്ന് Capt_driver_2.0 ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് താഴെ പറയുന്ന ക്രമത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.(C the Download button on the top right corner of the new page)
cndrvcups-common_2.00-2_i386.deb
cndrvcups-capt_2.00-2_i386.deb
ഇനി താഴെയുള്ള കമാന്റ് ഓരോന്നായി റണ്‍ ചെയ്യുക,
sudo /etc/init.d/cups restart
sudo /usr/sbin/lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp:/var/ccpd/fifo0 -E
sudo /usr/sbin/ccpdadmin -p LBP2900 -o /dev/usblp0
sudo /etc/init.d/ccpd start
മൂന്നാമത്തെ കമാന്റ് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുമ്പോള്‍ OK എന്ന് ടെര്‍മിനലില്‍ തെളിയും. തെളിയണം. ഇത് വന്നില്ലെങ്കില്‍ System-Administration-Printing ല്‍ പോയി LBP പ്രിന്റര്‍ ഡീലിറ്റ് ചെയ്തതിന് ശേഷം സിസ്റ്റം റീസ്റ്റാര്‍‌ട്ട് ചെയ്യുക. ശേഷം മുകളില്‍ പറഞ്ഞ അവസാനത്തെ മൂന്ന് കമാന്റുകള്‍ മാത്രം ഓരോന്നായി വീണ്ടും ടെര്‍മിനലില്‍ റണ്‍ ചെയ്യണം.
ഇനി പ്രിന്റര്‍ പവര്‍ ഓണ്‍ ചെയ്ത് ഏതാണ്ട് 15 സെക്കന്റ് കാത്തിരിക്കുക.
LBP 2900 ready for printing എന്ന മെസ്സേജ് പാനലില്‍ തെളിയും.

8. ഇനി System-Administration-Printing തുറക്കുക. അവിടെ LBP യുടെ രണ്ട് പ്രിന്റര്‍ കാണാം. ഇതില്‍ LBP2900 Default ആക്കുക.. (മറ്റേതില്‍ Right Click ചെയ്ത് enable അണ്‍ ചെക്ക് ചെയ്യുക.)
9. ശേഷം ടൈപ്പ് ചെയ്ത് പ്രിന്റ് ചെയ്യാം. (Print test page വര്‍ക്ക് ചെയ്യണമെന്നില്ല.)

ഇനിയാണ് ശ്രദ്ധിക്കേണ്ടത്. സിസ്റ്റം ഓരോ പ്രാവശ്യം ഓഫ് ചെയ്യുന്നതിന് മുമ്പ് പ്രിന്റര്‍ ആദ്യം ഓഫ് ചെയ്യുക. സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്ത് login ചെയ്തത് എല്ലാ അപ്ലിക്കേഷനും പ്രവര്‍ത്തന സജ്ജമായതിന് ശേഷം മാത്രം പ്രിന്റര്‍ ഓണാക്കുക. ഇനി പ്രിന്റ് ചെയ്യാം.
പ്രിന്റര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ വെറൊരു കമാന്റും ആവശ്യമില്ല.
(എന്നാല്‍ LBP2900 പ്രിന്ററിന് സിസ്റ്റം ഓരോ പ്രാവശ്യവും റിസ്റ്റാര്‍ട്ട് ചെയ്താല്‍ മുകളിലെ അവസാനത്തെ കമാന്റ് - sudo /etc/init.d/ccpd start - ടെര്‍മിനലില്‍ റണ്‍ ചെയ്താലേ പ്രിന്റര്‍ പ്രവര്‍ത്തിക്കൂ.)
പിന്നീട് പ്രിന്റര്‍ ​എപ്പോഴെങ്കിലും ഓഫാക്കിയിട്ടുണ്ടെങ്കില്‍ സിസ്റ്റം റീബൂട്ട് ചെയ്ത് മുമ്പ് സൂചിപ്പിച്ച രീതിയില്‍ പ്രിന്റര്‍ ഓണ്‍ ചെയ്യുക.