Disclaimer::
This Site is Only for SUNIL V PAUL and his Family
1. സുനില്‍ .വി.പോള്‍ 2.സീന ആന്റണി ഒലക്കേങ്കില്‍ 3.ക്രിസ്റ്റ റോസ്.വി.എസ്. 4.ആല്‍ഫ്രഡ് പോള്‍ .വി.എസ്.

Any other person has no permission to access or alter or use the details of my site.
Neither SUNIL V PAUL nor HIS FAMILY is responsible for any error that may have crept in the ADDRESS OR DETAILS OF THE SITES being published on net
.

Monday, August 9, 2010

മക്കള്‍ക്ക്‌ സ്നേഹം കൊടുക്കുക . മതിവരുവോളം പിന്നെ അവര്‍ സ്നേഹത്തിനു വേണ്ടി മനസ്സും ശരീരവും പകരം കൊടുക്കില്ല .

"മക്കള്‍ക്ക്‌ സ്നേഹം കൊടുക്കുക . മതിവരുവോളം .
അവരുടെ ഏറ്റവും നല്ല സുഹൃത്ത് ആകുക .
പിന്നെ അവര്‍ സ്നേഹം തേടി മറ്റൊരിടത്തും പോവില്ല .
സ്നേഹത്തിനു വേണ്ടി അവര്‍ മനസ്സും ശരീരവും പകരം കൊടുക്കില്ല .
ശരീര ഭാഷയില്‍ നിന്നുപോലും മക്കളുടെ മനസ്സ് വായിച്ചെടുക്കാന്‍ മാതാപിതാക്കന്മാര്‍ക്ക് കഴിയണം ."
അച്ഛനമ്മമാര്‍ എല്ലാദിവസവും കുറച്ചു നേരമെങ്കിലും മക്കളോടൊത്തു ചെലവഴിക്കാന് സമയം കണ്ടെത്തണം.
വാത്സല്യം അനുഭവിച്ച് അവര്‍ വളരട്ടെ.വീട്ടിലുള്ളവർ ആരും ശ്രദ്ധിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ല, എന്ന് ഓർത്ത് വിഷമിക്കുന്ന കുട്ടി, സ്നേഹവും പരിഗണനയും ലഭിക്കുന്നിടം ‌തേടി അപകടങ്ങളിൽ ചാടും.കൂട്ടു കുടുംബങ്ങള്‍ അണുകുടുംബങ്ങളായി രൂപാന്തരം പ്രാപിച്ചപ്പോള്‍ സംഭവിച്ച അനിവാര്യമായ ദുരന്തം .
അച്ഛനും അമ്മയും , ഒന്നോ രണ്ടോ കുട്ടികളും .
അച്ഛനും അമ്മയും ജോലി തിരക്കില്‍ . മനസ്സ് തുറന്നു ഒന്ന് സംസാരിക്കാന്‍ പോലും ആര്‍ക്കും സമയം ഇല്ല.
മക്കളോടുള്ള സ്നേഹം കളിപ്പാട്ടമായും , ഇലക്ട്രോണിക് ഉപകരണങ്ങളായും , വിലകൂടിയ വസ്ത്രങ്ങളായും നല്‍കാനേ മാതാ പിതാക്കന്മാര്‍ക്കു കഴിയുന്നുള്ളൂ.
സ്നേഹവും , പരിചരണവും ഒരുപാടു കിട്ടേണ്ട ബാല്യകാലം. എവിടുന്നു കിട്ടും ഇതൊക്കെ ?
അച്ഛനും അമ്മയും ഈഗോ ക്ലാഷില്‍ .
എനിക്ക് കിട്ടാത്ത സ്നേഹം ഞാന്‍ എങ്ങനെ നല്‍കും എന്ന് കരുതുന്ന അമ്മ.
സ്നേഹം പ്രകടിപ്പിച്ചു പോയാല്‍ കുട്ടി വഷളായി പോകും എന്ന മിഥ്യാ ധാരണയില്‍ അച്ഛന്‍ .
ഇതിനിടയില്‍ കുട്ടികളുടെ സ്വകാര്യ ദുഖങ്ങള്‍ക്ക്‌ എന്ത് പ്രസക്തി ?
അച്ഛനോടോ അമ്മയോടോ ഒന്ന് സംസാരിക്കാം എന്ന് കരുതിയാലോ? "പോയിരുന്നു പഠിക്കെടാ " എന്ന് ആക്രോശം .
നമ്മുടെ തലമുറയ്ക്ക് കിട്ടിയതും ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെട്ടതുമായ ഒരമൂല്യ നിധിയുണ്ട് . മുത്തശ്ശി .
ആ മടിത്തട്ടില്‍ ഇറക്കി വെയ്കാമായിരുന്നു എല്ലാ പരാതികളും . അവിടുന്നു തിരിച്ചു കിട്ടുമായിരുന്നു കുന്നോളം സ്നേഹം .
പക്ഷെ മുത്തശ്ശി മാരൊക്കെ അണുകുടുംബങ്ങളുടെ ഭാഗമേ അല്ലാതായി മാറി.
അച്ഛനും അമ്മയും മനസ്സില്‍ അടിവരയിട്ടു സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ട് .
ഈ കുട്ടികള്‍ കൌമാര പ്രായത്തില്‍ എത്തിയാല്‍ സ്നേഹം പുറത്ത് നിന്ന് വാങ്ങും . വില കൊടുത്ത് . വില എന്തുമാകാം .
അതിനു മോബൈലിനെയോ , ടി വി യെയോ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല.
ആണ്‍ കുട്ടി വഴിതെറ്റിയാല്‍ ഒരു വ്യക്തിയും , പെണ്‍കുട്ടി വഴിതെറ്റിയാല്‍ ഒരു കുടുംബവും തകരുന്ന സാമൂഹ്യ വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത് .
for more details click here

No comments:

Post a Comment