ELECTION POLL DAY MORNING
മോക്ക് പോൾ മുതൽ യഥാർത്ഥ പോൾ തുടങ്ങുന്നത് വരെയുള്ള പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ
♦️
ബാലറ്റ് യൂണിറ്റിന്റെ കേബിൾ വിവി പാറ്റിൽ കണക്ട് ചെയ്യുക➡️ വി വി പാറ്റിൽ നിന്നുള്ള കേബിൾ കൺട്രോൾ യൂണിറ്റിൽ കണക്ട് ചെയ്യുക➡️ വി.വി. പാറ്റിന്റെ സ്ലിപ്പ് ബോക്സ് കാലിയാണെന്ന് ഏജന്റുമാർക്ക് ബോധ്യപ്പെടുത്തുക ➡️വി വി പാറ്റിന് പിറകുവശത്തുള്ള നോബ് വെർട്ടിക്കൽ മോഡിലേക്ക് തിരിച്ചു വെക്കുക➡️ കൺട്രോൾ യൂണിറ്റിന്റെ സ്വിച്ച് ഓൺ ചെയ്യുക➡️ മെഷീനിലെ ഡിസ്പ്ലേകൾ ശ്രദ്ധിക്കുക. ഡിസ്പ്ലേ പൂർത്തിയാകുന്നത് വരെ വെയിറ്റ് ചെയ്യുക➡️ ടോട്ടൽ വോട്ടുകൾ 0 ആണെന്ന് ഉറപ്പാക്കുക➡️ വി വി പാറ്റ വർക്കിംഗ് ആണെന്നും വിവിപാറ്റിൽ ഏഴര സ്ലിപ്പ് വീഴുന്നതും ശ്രദ്ധിക്കുക➡️ മോക് പോൾ ആരംഭിക്കുക➡️ നോട്ട അടക്കം ഓരോ സ്ഥാനാർത്ഥികളുടെയും നമ്പറുകൾ ഇട്ട പട്ടിക തയ്യാറാക്കുക➡️ 50 വോട്ടുകൾ ആവുന്നത് വരെ പരസ്യമായി വ്യത്യസ്ത ചിഹ്നങ്ങളിൽ വോട്ട് ഏജന്റുമാർ മാറിമാറി രേഖപ്പെടുത്തുക➡️ ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴും ഏതു സ്ഥാനാർത്ഥിക്കാണ് രേഖപ്പെടുത്തിയത് എന്ന് പട്ടികയിൽ കൃത്യതയോടെ മാർക്ക് ചെയ്യുക➡️ ഓരോ വോട്ട് ചെയ്യുമ്പോഴും ലൈറ്റ് തെളിയുന്നത് കൃത്യമാണോ എന്നും വിവിപാറ്റിൽ പ്രിൻറ് കാണിക്കുന്നത് കൃത്യമാണോ എന്നും സസൂക്ഷ്മം എല്ലാവരും ശ്രദ്ധിക്കുക➡️ 50 വോട്ടുകൾ പൂർത്തിയായാൽ ടോട്ടൽ അമർത്തി ആകെ ചെയ്ത വോട്ടുകളുടെ എണ്ണം കൃത്യമാണെന്ന് ഉറപ്പുവരുത്തുക➡️ ക്ലോസ് ബട്ടൺ അമർത്തുക.ഡിസ്പ്ലേ തീരുന്നതുവരെ വെയിറ്റ് ചെയ്യുക➡️ റിസൾട്ട് ബട്ടൻ അമർത്തുക➡️ ഡിസ്പ്ലേയിൽ കാണിക്കുന്ന ഓരോ സ്ഥാനാർത്ഥിയുടെയും വോട്ടുകൾ പട്ടികയിൽ രേഖപ്പെടുത്തിയതും ആയി ഒത്തു നോക്കി ശരിയാണെന്ന് ഉറപ്പിക്കുക. ഏജന്റുമാരെ ബോധ്യപ്പെടുത്തുക➡️ ക്ലിയർ ബട്ടൺ അമർത്തുക. പ്രോസസ് തീരുന്നത് വരെ വെയിറ്റ് ചെയ്യുക➡️ കൺട്രോൾ യൂണിറ്റ് സിച്ച് ഓഫ് ചെയ്യുക➡️ വി പാട്ട് നോബ് ഹോരിസൊണ്ടൽ പൊസിഷനിൽ ആക്കുക➡️ വി വി പാറ്റിലെ സ്ലിപ്പ് ബോക്സ് തുറന്നു അതിലുള്ള പ്രിന്റൗട്ടുകൾ ഓരോ സ്ഥാനാർത്ഥിയുടെയും വോട്ടുകൾ തരംതിരിച്ച് നേരത്തെ രേഖപ്പെടുത്തിയ എണ്ണത്തിന് തുല്യമാണെന്ന് പരിശോധിച്ചു ഏജൻറ് മാർക്ക് ബോധ്യപ്പെടുത്തുക.➡️ പുറത്തെടുത്ത മുഴുവൻ സ്ലിപ്പുകളും മിസ്സ് ആവാതെ പിറകുവശത്ത് മോക്ക്‌പോൾ സ്റ്റാമ്പ് ചെയ്തു കറുത്ത കവറിൽ ഇട്ട് തന്നിട്ടുള്ള പേപ്പർ സീൽ വെച്ച് സീൽ ചെയ്തു സൂക്ഷിക്കുക➡️ കൺട്രോൾ യൂണിറ്റിലെ റിസൾട്ട് ഭാഗം അടക്കുന്ന ഡോർ അടച്ച് നൂൽ കൊണ്ട് കെട്ടി ആ നൂലിൽ തന്നെ ക്ലോസ് ബട്ടൺ വരുന്ന ഭാഗത്ത് ആവശ്യമായ പൂരിപ്പിക്കലുകൾ നടത്തിയിട്ടുള്ള സ്പെഷ്യൽ ടാഗ് കെട്ടി അരക്ക് വെച്ച് സീൽ ചെയ്തു ക്ലോസ് ബട്ടൺ പുറത്തു കാണുന്ന വിധത്തിൽ വയ്ക്കുക➡️ കൺട്രോൾ യൂണിറ്റിന്റെ പുറം ഡോറിൽ മധ്യ ഭാഗത്ത് ഏജന്റുമാരും പ്രിസൈഡിങ് ഓഫീസർമാരും ഒപ്പിട്ടിട്ടുള്ള സീരിയൽ നമ്പർ കാണും വിധത്തിലുള്ള ഗ്രീൻ പേപ്പർസിൽ വെക്കേണ്ട രൂപത്തിൽ വെച്ച് ഡോർ അടക്കുക➡️ പേപ്പർസിൽ മടക്കി എ ബി തുടങ്ങിയ സ്റ്റിക്കറുകൾ മാറ്റി ഒട്ടിക്കുക➡️ ഡോറിന്റെ അറ്റത്ത് നൂല് ഉപയോഗിച്ച് കെട്ടി അ നൂലിൽ അഡ്രസ്സ് ടാഗ് ചേർത്ത് കെട്ടി അരക്ക് വെച്ച് സീൽ ചെയ്യുക➡️ ക്ലോസ് ബട്ടൻ കാണുന്നതിനായി മുകളിൽ ഉള്ള ദ്വാരം അടക്കാനുള്ള നോബ് ഉപയോഗിച്ച് അടച്ചുവെക്കുക. ഇത് ആറുമണി കഴിഞ്ഞ് ഇലക്ഷൻ പൂർത്തിയായതിനു ശേഷം ക്ലോസ് ചെയ്യാൻ മാത്രമേ തുറക്കാവൂ➡️ വി വി പാറ്റിൻറെ സ്ലിപ്പ് ബോക്സിൽ ഒരു സ്ലിപ്പും അവശേഷിക്കുന്നില്ല എന്ന് ഏജൻറ് മാർക്ക് ബോധ്യപ്പെടുത്തിയതിനു ശേഷം വി വി പാറ്റിന്റെ സ്ലിപ്പ് ബോക്സ് നൂലുകൊണ്ട് കെട്ടി അഡ്രസ് ടാഗ് വെച്ച് അരക്കുവെച്ച് സീൽ ചെയ്യുക➡️ സീലിംഗ് സൗകര്യത്തിനായി വിവി പാറ്റ് വോട്ടിംഗ് കമ്പാർട്ട്മെന്റിൽ നിന്ന് പുറത്ത് എടുത്തിട്ടുണ്ടെങ്കിൽ യഥാസ്ഥാനത്ത് വീണ്ടും വെക്കുക➡️ വി വി പാറ്റിന്റെ നോബ് വെർട്ടിക്കൽ പൊസിഷനിൽ ആക്കുക➡️ കൺട്രോൾ യൂണിറ്റിൽ സ്വിച്ച് ഓൺ ചെയ്യുക➡️ ഡിസ്പ്ലേ വിവരങ്ങൾ പൂർത്തിയാകും വരെ കാത്തിരിക്കുക. ടോട്ടൽ വോട്സ് പൂജ്യം ആണെന്നും ഓരോ സ്ഥാനാർത്ഥിക്കും പൂജ്യം വോട്ടുകൾ ആണ് ഇതിലുള്ളത് എന്നും കാണിക്കും അവ ഏജൻറ് മാർക്ക് ബോധ്യപ്പെടുത്തുക➡️ ടോട്ടൽ വോട്ട്, മെഷീൻ ഓൺ ചെയ്തപ്പോൾ പൂജ്യം ആണെന്നുള്ള വിവരം ഫസ്റ്റ് ബോളിംഗ് ഓഫീസർ വോട്ടേഴ്സ് രജിസ്റ്ററിന്റെ ഒന്നാമത്തെ സീരിയൽ നമ്പറിന്റെ തൊട്ടുമുകൾ ഭാഗത്തായി എഴുതി സാക്ഷ്യപ്പെടുത്തുക➡️ഇപ്പോൾ യഥാർത്ഥ വോട്ടെടുപ്പ് തുടങ്ങാൻ റെഡിയായി➡️
( വിട്ടു പോയവ തിരുത്തലുകൾ വരുത്തുക )
No comments:
Post a Comment