24.
പൂര്‍ണ്ണ
ദണ്ഢവിമോചന പ്രാര്‍ത്ഥന
(ഈ പ്രാര്‍ത്ഥന തുടര്‍ച്ചയായി
7 ദിവസം
ചൊല്ലിയാല്‍ അവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കും. )
ഓ എന്‍റെ ഈശോയേ, /അങ്ങ് ഭൂമിയുടെ പ്രകാശമാണ്./ എല്ലാ ആത്മാക്കളേയും സ്പര്‍ശിക്കുന്ന അഗ്നി
ജ്വാലയാണല്ലോ അങ്ങ്./ അങ്ങയുടെ കാരുണ്യവും സ്നേഹവും അതിരുകളില്ലാത്തതാണല്ലോ./
കുരിശുമരണത്താല്‍ അങ്ങ് നടത്തിയ ബലിദാനത്തിന് /ഞങ്ങള്‍ അയോഗ്യരാകുന്നു./
എന്നിരുന്നാലും, /അങ്ങേയ്ക്ക് ഞങ്ങളോടുള്ള സ്നേഹം, /ഞങ്ങളുടെ സ്നേഹത്തേക്കാള്‍ വളരെ വലുതാണെന്ന് ഞങ്ങളറിയുന്നു./ അങ്ങയുടെ പുതിയ
രാജ്യത്തിന് ഞങ്ങള്‍ യോഗ്യരാകുവാന്‍,/ എളിമയെന്ന
ദാനം, /ഓ കര്‍ത്താവേ, /ഞങ്ങള്‍ക്ക് നല്‍കേണമേ./ ഈ ലോകത്തിലേക്കുള്ള അങ്ങയുടെ രണ്ടാമത്തെ വരവിന്‍റെ
മഹത്വത്തിനായി /ഞങ്ങളുടെ സഹോദരന്മാരേയും സഹോദിമാരേയും ഒരുക്കുവാനും,/ സത്യമായ അങ്ങയുടെ തിരുവചനം പ്രഘോഷിക്കുവാന്‍/ അങ്ങയുടെ സൈന്യത്തെ
നയിച്ചുകൊണ്ട് മുന്നോട്ട് പോകുവാനും, / അങ്ങയുടെ
പരിശുദ്ധാത്മാവാല്‍ ഞങ്ങളെ അഭിഷേകം ചെയ്യേണമേ./ അങ്ങയെ ഞങ്ങള്‍ ബഹുമാനിക്കുന്നു./
അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു./ ആത്മാക്കളെ രക്ഷിക്കുവാനായി, /ഞങ്ങളുടെ ദുഖങ്ങളും, സഹനങ്ങളും, ഞങ്ങളെ മുഴുവനായും /ഒരു സമ്മാനമായി അങ്ങേയ്ക്ക് ഞങ്ങള്‍ നല്‍കുന്നു. / ഈശോയേ, അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു./ അങ്ങയുടെ മക്കള്‍ എവിടെയായിരുന്നാലും,/ അവരുടെമേല്‍ കരുണയായിരിക്കേണമേ. ആമ്മേന്‍.
No comments:
Post a Comment