Disclaimer::
This Site is Only for SUNIL V PAUL and his Family
1. സുനില്‍ .വി.പോള്‍ 2.സീന ആന്റണി ഒലക്കേങ്കില്‍ 3.ക്രിസ്റ്റ റോസ്.വി.എസ്. 4.ആല്‍ഫ്രഡ് പോള്‍ .വി.എസ്.

Any other person has no permission to access or alter or use the details of my site.
Neither SUNIL V PAUL nor HIS FAMILY is responsible for any error that may have crept in the ADDRESS OR DETAILS OF THE SITES being published on net
.

Saturday, January 17, 2026

വാഗ്ദത്ത പ്രാർഥന

                                 JAPAMALA ജപമാല

            അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ, നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങൾ ,അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യുവാൻ  യോഗ്യതയില്ലത്തവരായിരിക്കുന്നുവെങ്കിലും നിന്‍റെ അതിരില്ലാത്ത ദയയിൽ  ശരണപ്പെട്ടു കൊണ്ട് പരിശുദ്ധ ദൈവമാതാവിന് സ്തുതിയായിട്ട് അമ്പത്തിമൂന്നുമണി ജപം ചെയ്യുവാൻ  ആഗ്രഹിക്കുന്നു .ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ  കർത്താവേ നീ സഹായിക്കണമേ .

വിശ്വാസപ്രമാണം

      സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ  ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു .ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി  കന്യാമറിയത്തില്‍ നിന്നു പിറന്നു .പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത്  പീഡകള്‍ സഹിച്ച്  ,കുരിശില്‍ തറയ്ക്കപ്പെട്ട്  ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന്  ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു .പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു .വിശുദ്ധ കത്തോലിക്കാ സഭയിലും ,പുണ്യവാന്മാരുടെ ഐക്യത്തിലും ,പാപങ്ങളുടെ മോചനത്തിലും ,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു .  ആമ്മേന്‍ .                                                1  സ്വർഗ്ഗ

പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായി ത്തീരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ                                                                                                                                                                                                                    1 നന്മ

പുത്രാനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ദൈവസരണമെന്ന   പുണ്യത്തിൽ  വളരുവാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ                                                                                                                                                                                                                    1 നന്മ

പരിസുദ്ധാതമാവായ ദൈവത്തിന്‍റെ എത്രയും പ്രിയമുള്ള വളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ,ഞങ്ങളിൽ  ദൈവ സ്നേഹമെന്ന പുണ്യം വർദ്ധിപ്പാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ                                                                               1 നന്മ . 1 ത്രി

ദു:ഖ  രഹസ്യങ്ങൾ

ഒന്നാം രഹസ്യം

            നമ്മുടെ  കർത്താവീശോമിശിഹാ  പൂങ്കാവനത്തിൽ  രക്തംവിയർത്തുവെന്ന  

ദു :ഖമായ  ദിവ്യരഹസ്യത്തെപറ്റി  നമുക്ക് ധ്യാനിക്കാം  /.................. വ്യാകുലമാതാവേ  , മനുഷ്യരുടെ പാപങ്ങൾ  ഓർത്ത്  ദു :ഖിക്കുന്നതിനും  അവയ്ക്ക്  പരിഹാരം  ചെയുന്നതിനും  ഞങ്ങളെ  സഹായിക്കണമേ .

വാഗ്‌ദത്ത പരിഹാര പ്രാർത്ഥന

അവന്‍റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു. (1 പത്രോസ് 2: 24)

എന്ന ഗാഗുൽത്താ നാഥൻന്‍റെ വാഗ്ദത്തത്തിൽ വിശ്വസിച്ചു കൊണ്ട് നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..(1 ആം നിയോഗം പറയുക )

" നിത്യനായ പിതാവേ, അങ്ങ് മാത്രമാണ് മരണമില്ലാത്ത ദൈവം; സ്നേഹമായ ദൈവം; രുണയും അനുകമ്പയുമുള്ളവൻ. അങ്ങയുടെ ഏകജാതനായ യേശുക്രിസ്‌തുവിനെ നോക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ.

പൂർവ്വ പിതാക്കന്മാരുടെ പാപങ്ങളും അവർ അങ്ങയുമായി ചെയ്‌ത ഉടമ്പടി ലംഘിച്ചതിലെ അനുസരണക്കേടും മൂലം ശാപത്തിന്‍റെ ഭാരം പേറുന്ന അങ്ങയുടെ സകലജനത്തിനും വേണ്ടി അവിടുത്തെ പുത്രനായ യേശു ക്രിസ്‌തുവിനെ കൽത്തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോഴുണ്ടായ വേദനകളും മുറിവുകളും തിരുരക്തവും ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അങ്ങ് അവിടുത്തെ പുത്രന്‍റെ അടിപ്പിണരുകളാൽ ഞങ്ങളെ സ്വതന്ത്രരാക്കുകയും മുറിവുകളാൽ ഞങ്ങളെ സൗഖ്യപ്പെടുത്തുകയും , വിലയേറിയ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ,        ആമേൻ

ഈശോയുടെ വിലയേറിയ തിരുരക്തമേ ,,,,,പാപരോഗശാപ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ

ഈശോ മിശിഹായുടെ തിരുമുറിവുകളെ ഞങ്ങളുടെ മുറിവുകൾ ഉണക്കണമേ

അങ്ങയുടെ അടിപ്പിണരുകളാൽ ഞങ്ങളെ മുദ്ര വയ്ക്കണമേ

ദാനിയേല്‍ >> അദ്ധ്യായം 9:16-19  -- പൂർവ്വികർ

  • 16 : കര്‍ത്താവേ, അങ്ങയുടെ നീതിപൂര്‍വമായ എല്ലാ പ്രവൃത്തികള്‍ക്കും തക്കവിധം അങ്ങയുടെ കോപവും ക്രോധവും അങ്ങയുടെ വിശുദ്ധ ഗിരിയായ ജറുസലെം നഗരത്തില്‍നിന്ന് അകന്നുപോകട്ടെ! ഞങ്ങളുടെ പാപങ്ങളും പിതാക്കന്‍മാരുടെ അകൃത്യങ്ങളും നിമിത്തം ജറുസലെമും അങ്ങയുടെ ജനവും ചുറ്റുമുള്ളവര്‍ക്കു നിന്ദാവിഷയമായി.   
  • 17 : ആകയാല്‍, ഞങ്ങളുടെ ദൈവമേ, അങ്ങയുടെ ദാസന്‍റെ പ്രാര്‍ഥനയും,യാചനകളും ചെവിക്കൊണ്ട് ശൂന്യമായിക്കിടക്കുന്ന അങ്ങയുടെ ആലയത്തെ അങ്ങയുടെ നാമത്തെപ്രതി കടാക്ഷിക്കണമേ!   
  • 18 : ന്‍റെ ദൈവമേ, അങ്ങ്‌ ചെവി ചായിച്ച് കേള്‍ക്കണമേ! അങ്ങയുടെ കണ്ണുകള്‍ തുറന്ന് ഞങ്ങളുടെ നാശങ്ങളെയും, അങ്ങയുടെ നാമം വഹിക്കുന്ന നഗരത്തെയും കടാക്ഷിക്കണമേ! ഞങ്ങളുടെ യാചനകള്‍ അങ്ങയുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നതു ഞങ്ങളുടെ നീതിയിലല്ല, അങ്ങയുടെ മഹത്തായ കാരുണ്യത്തില്‍ മാത്രം ആശ്രയിച്ചുകൊണ്ടാണ്.   
  • 19 : കര്‍ത്താവേ, ശ്രവിക്കണമേ! കര്‍ത്താവേ, ക്ഷമിക്കണമേ! കര്‍ത്താവേ,ചെവിക്കൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമേ! എന്‍റെ ദൈവമേ, അങ്ങയുടെ നാമത്തെപ്രതി വൈകരുതേ; എന്തെന്നാല്‍, അങ്ങയുടെ നഗരവും ജനവും അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നത്.  

                                                                                             1സ്വർഗ്ഗ .10നന്മ .1 ത്രി.

ഓ എന്‍റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ  പൊറുക്കണമേ, നരകാഗ്നിയിൽ നിന്നു  ഞങ്ങളെ  രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ’. 

രണ്ടാം  രഹസ്യം

 നമ്മുടെ  കർത്താവീശോമിശിഹാ  പീലാത്തോസിന്‍റെ  അരമനയിൽവച്ച്   ചമ്മട്ടികൊണ്ട്  അടിക്കപ്പെട്ടു  എന്നതിന്മേൽ  നമുക്ക്  ധ്യാനിക്കാം  /............ മാതാവേ ,നഗ്നമായ  വസ്ത്രധാരണവും ,നിർമ്മലമല്ലാത്ത  സുഖസൗകര്യങ്ങളും  ഞങ്ങളുടെ  കുടുംബത്തിൽ  കടന്നുപറ്റാതിരിക്കുവാൻ  ഞങ്ങളെ  സഹായിക്കണമേ .

വാഗ്‌ദത്ത പരിഹാര പ്രാർത്ഥന

അവന്‍റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു. (1 പത്രോസ് 2: 24)

എന്ന ഗാഗുൽത്താ നാഥൻന്‍റെ വാഗ്ദത്തത്തിൽ വിശ്വസിച്ചു കൊണ്ട് നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..(2  ആം നിയോഗം പറയുക )

" നിത്യനായ പിതാവേ, അങ്ങ് മാത്രമാണ് മരണമില്ലാത്ത ദൈവം; സ്നേഹമായ ദൈവം; രുണയും അനുകമ്പയുമുള്ളവൻ. അങ്ങയുടെ ഏകജാതനായ യേശുക്രിസ്‌തുവിനെ നോക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ.

പൂർവ്വ പിതാക്കന്മാരുടെ പാപങ്ങളും അവർ അങ്ങയുമായി ചെയ്‌ത ഉടമ്പടി ലംഘിച്ചതിലെ അനുസരണക്കേടും മൂലം ശാപത്തിന്‍റെ ഭാരം പേറുന്ന അങ്ങയുടെ സകലജനത്തിനും വേണ്ടി അവിടുത്തെ പുത്രനായ യേശു ക്രിസ്‌തുവിനെ കൽത്തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോഴുണ്ടായ വേദനകളും മുറിവുകളും തിരുരക്തവും ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അങ്ങ് അവിടുത്തെ പുത്രന്‍റെ അടിപ്പിണരുകളാൽ ഞങ്ങളെ സ്വതന്ത്രരാക്കുകയും മുറിവുകളാൽ ഞങ്ങളെ സൗഖ്യപ്പെടുത്തുകയും , വിലയേറിയ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ,        ആമേൻ

ഈശോയുടെ വിലയേറിയ തിരുരക്തമേ ,,,,,പാപരോഗശാപ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ

ഈശോ മിശിഹായുടെ തിരുമുറിവുകളെ ഞങ്ങളുടെ മുറിവുകൾ ഉണക്കണമേ

അങ്ങയുടെ അടിപ്പിണരുകളാൽ ഞങ്ങളെ മുദ്ര വയ്ക്കണമേ

ബാറൂക്ക് >> അദ്ധ്യായം 2:11-14  മാതാപിതാക്കൾ

  • 11 : ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങ് കരുത്തുറ്റ കരത്താലും അദ്ഭുതങ്ങളാലും അടയാളങ്ങളാലും മഹാശക്തിയാലും നീട്ടിയ ഭുജത്താലും അവിടുത്തെ ജനത്തെ ഈജിപ്തുദേശത്തുനിന്നു മോചിപ്പിക്കുകയും, അങ്ങനെ അങ്ങേക്ക് ഇന്നും നിലനില്‍ക്കുന്ന ഒരു നാമം നേടുകയും ചെയ്തു.   
  • 12 : ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ പാപം ചെയ്തു; ഞങ്ങള്‍ അധര്‍മം പ്രവര്‍ത്തിച്ചു; അങ്ങയുടെ കല്‍പനകള്‍ ലംഘിച്ചു.   
  • 13 : അങ്ങ് ഞങ്ങളെ ജനതകളുടെയിടയില്‍ ചിതറിച്ചു, ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമേ അവശേഷിച്ചിട്ടുള്ളു. അങ്ങയുടെ കോപം പിന്‍വലിക്കണമേ.   
  • 14 : കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകളുംയാചനകളും ശ്രവിക്കണമേ. അങ്ങയെ പ്രതി ഞങ്ങളെ രക്ഷിക്കണമേ. പ്രവാസത്തിലേക്കു ഞങ്ങളെ കൊണ്ടുപോയവര്‍ക്ക് ഞങ്ങളോടു പ്രീതി തോന്നാന്‍ ഇടയാക്കണമേ.   

                                                                                                        1സ്വർഗ്ഗ .10നന്മ .1 ത്രി.

ഓ എന്‍റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ  പൊറുക്കണമേ, നരകാഗ്നിയിൽ നിന്നു  ഞങ്ങളെ  രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ’. 

മൂന്നാം  രഹസ്യം

 നമ്മുടെ  കർത്താവീശോമിശിഹായെ  പടയാളികൾ മുൾമുടി   ധരിപ്പിച്ചു  എന്നതിന്മേൽ  നമുക്ക്  ധ്യാനിക്കാം /............. മാതാവേ ,ഈശോയ്ക്കിഷ്ടമില്ലാത്ത യാതൊന്നിനും  ഞങ്ങളുടെ  ഓർമ്മയിലും  ബുദ്ധിയിലും  മനസ്സിലും  പ്രവേശനം  നൽകാതിരിക്കുവാൻ  ഞങ്ങളെ  സഹായിക്കണമേ .

വാഗ്‌ദത്ത പരിഹാര പ്രാർത്ഥന

അവന്‍റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു. (1 പത്രോസ് 2: 24)

എന്ന ഗാഗുൽത്താ നാഥൻന്‍റെ വാഗ്ദത്തത്തിൽ വിശ്വസിച്ചു കൊണ്ട് നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..(3 ആം നിയോഗം പറയുക )

" നിത്യനായ പിതാവേ, അങ്ങ് മാത്രമാണ് മരണമില്ലാത്ത ദൈവം; സ്നേഹമായ ദൈവം; രുണയും അനുകമ്പയുമുള്ളവൻ. അങ്ങയുടെ ഏകജാതനായ യേശുക്രിസ്‌തുവിനെ നോക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ.

പൂർവ്വ പിതാക്കന്മാരുടെ പാപങ്ങളും അവർ അങ്ങയുമായി ചെയ്‌ത ഉടമ്പടി ലംഘിച്ചതിലെ അനുസരണക്കേടും മൂലം ശാപത്തിന്‍റെ ഭാരം പേറുന്ന അങ്ങയുടെ സകലജനത്തിനും വേണ്ടി അവിടുത്തെ പുത്രനായ യേശു ക്രിസ്‌തുവിനെ കൽത്തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോഴുണ്ടായ വേദനകളും മുറിവുകളും തിരുരക്തവും ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അങ്ങ് അവിടുത്തെ പുത്രന്‍റെ അടിപ്പിണരുകളാൽ ഞങ്ങളെ സ്വതന്ത്രരാക്കുകയും മുറിവുകളാൽ ഞങ്ങളെ സൗഖ്യപ്പെടുത്തുകയും , വിലയേറിയ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ,        ആമേൻ

ഈശോയുടെ വിലയേറിയ തിരുരക്തമേ ,,,,,പാപരോഗശാപ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ

ഈശോ മിശിഹായുടെ തിരുമുറിവുകളെ ഞങ്ങളുടെ മുറിവുകൾ ഉണക്കണമേ

അങ്ങയുടെ അടിപ്പിണരുകളാൽ ഞങ്ങളെ മുദ്ര വയ്ക്കണമേ.

ഹബക്കുക്ക് >> അദ്ധ്യായം 3:13-15—നിങ്ങളും സഹോദരങ്ങളും

  • 13 : അങ്ങയുടെ ജനത്തിന്‍റെ, അങ്ങയുടെ അഭിഷിക്തന്‍റെ, രക്ഷയ്ക്കുവേണ്ടി അങ്ങു മുന്നേറി. അങ്ങ് ദുഷ്ടന്‍റെ ഭവനം തകര്‍ത്തു; അതിന്‍റെ അടിത്തറവരെ അനാവൃതമാക്കി.   
  • 14 : അഗതിയെ ഒളിവില്‍ വിഴുങ്ങാമെന്ന വ്യാമോഹത്തോടെ എന്നെ ചിതറിക്കാന്‍ ചുഴലിക്കാറ്റുപോലെ വന്ന അവന്‍റെ യോദ്ധാക്കളുടെ തല അങ്ങ് കുന്തംകൊണ്ട് പിളര്‍ന്നു.   
  • 15 : സമുദ്രത്തെ, അതിന്‍റെ ഇളകിമറിയുന്ന തിരമാലകളെ, അശ്വാരൂഢനായി അങ്ങ് ചവിട്ടിമെതിച്ചു.   

1സ്വർഗ്ഗ .10നന്മ .1 ത്രി.

ഓ എന്‍റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ  പൊറുക്കണമേ, നരകാഗ്നിയിൽ നിന്നു  ഞങ്ങളെ  രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ’. 

  നാലാം   രഹസ്യം

 നമ്മുടെ  കർത്താവീശോമിശിഹാ  കുരിശു വഹിച്ച്‌  ഗാഗുൽത്താമലയിലേക്ക്  പോയി  എന്നതിന്മേൽ  നമുക്ക്  ധ്യാനിക്കാം /............ മാതാവേ  ,അപമാനങ്ങളും  സങ്കടങ്ങളും  ഞങ്ങൽക്കനുഭവപ്പെടുമ്പോൾ , ക്ഷമയോടെ  അവ  വഹിക്കുവാൻ  ഞങ്ങളെ  സഹായിക്കണമേ .

വാഗ്‌ദത്ത പരിഹാര പ്രാർത്ഥന

അവന്‍റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു. (1 പത്രോസ് 2: 24)

എന്ന ഗാഗുൽത്താ നാഥൻന്‍റെ വാഗ്ദത്തത്തിൽ വിശ്വസിച്ചു കൊണ്ട് നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..(4  ആം നിയോഗം പറയുക )

" നിത്യനായ പിതാവേ, അങ്ങ് മാത്രമാണ് മരണമില്ലാത്ത ദൈവം; സ്നേഹമായ ദൈവം; രുണയും അനുകമ്പയുമുള്ളവൻ. അങ്ങയുടെ ഏകജാതനായ യേശുക്രിസ്‌തുവിനെ നോക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ.

പൂർവ്വ പിതാക്കന്മാരുടെ പാപങ്ങളും അവർ അങ്ങയുമായി ചെയ്‌ത ഉടമ്പടി ലംഘിച്ചതിലെ അനുസരണക്കേടും മൂലം ശാപത്തിന്‍റെ ഭാരം പേറുന്ന അങ്ങയുടെ സകലജനത്തിനും വേണ്ടി അവിടുത്തെ പുത്രനായ യേശു ക്രിസ്‌തുവിനെ കൽത്തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോഴുണ്ടായ വേദനകളും മുറിവുകളും തിരുരക്തവും ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അങ്ങ് അവിടുത്തെ പുത്രന്‍റെ അടിപ്പിണരുകളാൽ ഞങ്ങളെ സ്വതന്ത്രരാക്കുകയും മുറിവുകളാൽ ഞങ്ങളെ സൗഖ്യപ്പെടുത്തുകയും , വിലയേറിയ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ,        ആമേൻ

ഈശോയുടെ വിലയേറിയ തിരുരക്തമേ ,,,,,പാപരോഗശാപ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ

ഈശോ മിശിഹായുടെ തിരുമുറിവുകളെ ഞങ്ങളുടെ മുറിവുകൾ ഉണക്കണമേ

അങ്ങയുടെ അടിപ്പിണരുകളാൽ ഞങ്ങളെ മുദ്ര വയ്ക്കണമേ.

എസ്രാ >> അദ്ധ്യായം 9:10-13 ---മക്കൾ

  • 10 : ഞങ്ങളുടെ ദൈവമേ, ഇപ്പോള്‍ ഞങ്ങള്‍ എന്തു പറയേണ്ടു? ഞങ്ങള്‍ അങ്ങയുടെ കല്‍പനകള്‍ ലംഘിച്ചു.   
  • 11 : അവിടുത്തെ ദാസന്‍മാരായ പ്രവാചകന്‍മാരിലൂടെ അങ്ങ് അരുളിച്ചെയ്തു: നിങ്ങള്‍ അവകാശമാക്കാന്‍ പോകുന്ന ദേശം തദ്‌ദേശവാസികളുടെ മ്ലേച്ഛതകള്‍ കൊണ്ടു മലിനമാണ്. അവര്‍ അത് ഒരറ്റം മുതല്‍ മറ്റേയറ്റം വരെ മ്ലേച്ഛതകള്‍ കൊണ്ടു നിറച്ചിരിക്കുന്നു.   
  • 12 : അതിനാല്‍, നിങ്ങളുടെ പുത്രിമാര്‍ അവരുടെ പുത്രന്‍മാര്‍ക്കോ, അവരുടെ പുത്രിമാര്‍ നിങ്ങളുടെ പുത്രന്‍മാര്‍ക്കോ ഭാര്യമാരാകരുത്. അവരുടെ സമാധാനവും സമൃദ്ധിയും തേടുകയുമരുത്. നിങ്ങള്‍ ശക്തിയാര്‍ജിച്ച്, ദേശത്തെ വിഭവങ്ങള്‍ അനുഭവിക്കുകയും, അത് മക്കള്‍ക്ക് ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്യുന്നതിന് അവര്‍ക്കു സമാധാനവും ഐശ്വര്യവും കാംക്ഷിക്കരുത്.   
  • 13 : ഞങ്ങളുടെ ദുഷ്‌കൃത്യങ്ങളും മഹാപാപങ്ങളും നിമിത്തം ഞങ്ങള്‍ക്കു വന്നു ഭവിച്ചിരിക്കുന്ന ശിക്ഷ ഞങ്ങള്‍ അര്‍ഹിക്കുന്നതില്‍ കുറവാണ്. ഞങ്ങളില്‍ ഒരു ഭാഗത്തെ അവിടുന്ന് അവശേഷിപ്പിച്ചിരിക്കുന്നു.  

                                                                                               1സ്വർഗ്ഗ .10നന്മ .1 ത്രി.

ഓ എന്‍റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ  പൊറുക്കണമേ, നരകാഗ്നിയിൽ നിന്നു  ഞങ്ങളെ  രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ’. 

ഞ്ചാം     രഹസ്യം

നമ്മുടെ  കർത്താവീശോമിശിഹാ   രണ്ടുകള്ളന്മാരുടെ  മദ്ധ്യേ  കുരിശിന്മേൽ   തറയ്ക്കപ്പെട്ടു  എന്നതിന്മേൽ  നമുക്കു  ധ്യാനിക്കാം /................. മാതാവേ , ഞാൻ

ലോകത്തിനും  ലോകം  എനിക്കും  ക്രൂശിക്കപ്പെട്ടിരിക്കുന്നു  എന്ന  മനസ്ഥിതിയോടെ  ദുരാഗ്രഹങ്ങളെ  ക്രൂശിച്ചു   ജീവിക്കുവാൻ  ഞങ്ങളെ  സഹായിക്കണമേ .

വാഗ്‌ദത്ത പരിഹാര പ്രാർത്ഥന

അവന്‍റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു. (1 പത്രോസ് 2: 24)

എന്ന ഗാഗുൽത്താ നാഥൻന്‍റെ വാഗ്ദത്തത്തിൽ വിശ്വസിച്ചു കൊണ്ട് നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..(5  ആം നിയോഗം പറയുക )

" നിത്യനായ പിതാവേ, അങ്ങ് മാത്രമാണ് മരണമില്ലാത്ത ദൈവം; സ്നേഹമായ ദൈവം; രുണയും അനുകമ്പയുമുള്ളവൻ. അങ്ങയുടെ ഏകജാതനായ യേശുക്രിസ്‌തുവിനെ നോക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ.

പൂർവ്വ പിതാക്കന്മാരുടെ പാപങ്ങളും അവർ അങ്ങയുമായി ചെയ്‌ത ഉടമ്പടി ലംഘിച്ചതിലെ അനുസരണക്കേടും മൂലം ശാപത്തിന്‍റെ ഭാരം പേറുന്ന അങ്ങയുടെ സകലജനത്തിനും വേണ്ടി അവിടുത്തെ പുത്രനായ യേശു ക്രിസ്‌തുവിനെ കൽത്തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോഴുണ്ടായ വേദനകളും മുറിവുകളും തിരുരക്തവും ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അങ്ങ് അവിടുത്തെ പുത്രന്‍റെ അടിപ്പിണരുകളാൽ ഞങ്ങളെ സ്വതന്ത്രരാക്കുകയും മുറിവുകളാൽ ഞങ്ങളെ സൗഖ്യപ്പെടുത്തുകയും , വിലയേറിയ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ,        ആമേൻ

ഈശോയുടെ വിലയേറിയ തിരുരക്തമേ ,,,,,പാപരോഗശാപ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ

ഈശോ മിശിഹായുടെ തിരുമുറിവുകളെ ഞങ്ങളുടെ മുറിവുകൾ ഉണക്കണമേ

അങ്ങയുടെ അടിപ്പിണരുകളാൽ ഞങ്ങളെ മുദ്ര വയ്ക്കണമേ.

 ഏശയ്യാ >> അദ്ധ്യായം 51:9-11 വരും തലമുറകൾ

  • 9 : കര്‍ത്താവിന്‍റെ ഭുജമേ, ഉണരുക, ഉണര്‍ന്നു ശക്തി ധരിക്കുക. മുന്‍കാല തല മുറകളെ, പൂര്‍വകാലങ്ങളിലെപ്പോലെ ഉണരുവിന്‍. റാഹാബിനെ വെട്ടിനുറുക്കിയതും മഹാസര്‍പ്പത്തെ കുത്തിപ്പിളര്‍ന്നതും അങ്ങല്ലേ!   
  • 10 : അത്യഗാധത്തിലെ ജലത്തെ വറ്റിച്ചത് അങ്ങല്ലേ? മോചിതര്‍ക്കു കടന്നുപോകാന്‍ സമുദ്രത്തിന്റെ ആഴത്തില്‍ പാതയൊരുക്കിയതും അങ്ങല്ലേ?   
  • 11 : കര്‍ത്താവ് വീണ്ടെടുത്തവര്‍ സീയോനിലേക്കു ഗാനാലാപത്തോടെ തിരിച്ചുവരും. നിത്യമായ ആനന്ദം അവര്‍ ശിരസ്‌സില്‍ ചൂടും. സന്തോഷവും ആഹ്‌ളാദവും അവരില്‍ നിറയും. ദുഃഖവും നെടുവീര്‍പ്പും അവരെ വിട്ടുപോകും.   

                                                      1സ്വർഗ്ഗ .10നന്മ .1 ത്രി.

ഓ എന്‍റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ  പൊറുക്കണമേ, നരകാഗ്നിയിൽ നിന്നു  ഞങ്ങളെ  രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ’. 

                                               ജപമാല സമര്‍പ്പണം

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ദൈവദൂതന്‍മാരായ വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റഫായേലേ, ശ്ളീഹന്‍മാരായ വിശുദ്ധ പത്രോസേ, വിശുദ്ധ പൌലോസേ, വിശുദ്ധ യൌസേപ്പേ, വിശുദ്ധ തോമായേ, ഞങ്ങള്‍ വലിയ പാപികളാണെങ്കിലും ഞങ്ങള്‍ ജപിച്ച ഈ പ്രാര്‍ത്ഥന നിങ്ങളുടെ കീര്‍ത്തനങ്ങളോടു ഒന്നായി ചേര്‍ത്ത് പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കല്‍ കാഴ്ച വയ്ക്കാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ദൈവമാതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ അനുഗ്രഹിക്കണമെ,കര്‍ത്താവേ അനുഗ്രഹിക്കണമെ
മിശിഹായെ അനുഗ്രഹിക്കണമെ,മിശിഹായെ അനുഗ്രഹിക്കണമെ
കര്‍ത്താവേ, അനുഗ്രഹിക്കണമെ,കര്‍ത്താവെ അനുഗ്രഹിക്കണമെ

മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ,മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമെ,മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമെ

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,ഞങ്ങളെ അനുഗ്രഹിക്കണമെ
ലോകരക്ഷകനായ ദൈവപുത്രാ,                         ''
പരിശുദ്ധാത്മാവായ ദൈവമേ,                       ''
ഏക ദൈവമായ പരിശുദ്ധ ത്രീത്വമേ,          ''

പരിശുദ്ധ മറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ
ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,                  ''
കന്യകകള്‍ക്കു മകുടമായ നിര്‍മ്മലകന്യകേ,        ''
മിശിഹായുടെ മാതാവേ,                                               ''
ഏറ്റവും നിര്‍മ്മലയായ മാതാവേ,                       ''
അത്യന്തവിരക്തയായ മാതാവേ,                              ''
കളങ്കമറ്റ മാതാവേ,                                                   ''
കന്യാത്വത്തിന് ഭംഗംവരാത്ത മാതാവേ,     ''
അത്ഭുതത്തിന് വിഷയമായ മാതാവേ,                   ''
സദുപദേശത്തിന്‍റെ മാതാവേ,                                ''
സ്രഷ്ടാവിന്‍റെ മാതാവേ,                                     ''
രക്ഷകന്‍റെ മാതാവേ,                                                ''
ഏറ്റവും വിവേകമതിയായ കന്യകേ,                     ''
കനിവുള്ള കന്യകേ,
ഏറ്റവും വിശ്വസ്തയായ കന്യകേ,                       ''
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ,         ''
സ്തുതിക്ക് ഏറ്റം യോഗ്യയായ കന്യകേ,             ''
ഏറ്റം വല്ലഭയായ കന്യകേ,                                            ''
നീതിയുടെ ദര്‍പ്പണമേ,                                       ''
ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ,                ''
ഞങ്ങളുടെ ആനന്ദത്തിന്‍റെ കാരണമേ,               ''
ആദ്ധ്യാത്മിക പാത്രമേ,                                      ''
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,                ''
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,''
ദാവീദിന്‍റെ കോട്ടയേ,                                      ''
നിര്‍മ്മല ദന്തംകൊണ്ടുള്ള കോട്ടയേ,                 ''
സ്വര്‍ണ്ണാലയമേ,                                                            ''
വാഗ്ദാനത്തിന്‍റെ പേടകമേ,                             ''
സ്വര്‍ഗ്ഗത്തിന്‍റെ വാതിലേ,                                              ''
ഉഷഃകാല നക്ഷത്രമേ,                                         ''
രോഗികളുടെ ആരോഗ്യമേ,                                            ''
പാപികളുടെ സങ്കേതമേ,                                               ''
പീഡിതരുടെ ആശ്വാസമേ,                                              ''
ക്രിസ്ത്യാനികളുടെ സഹായമേ,                                    ''
മാലാഖമാരുടെ രാജ്ഞീ,                                                ''
പൂര്‍വ്വപിതാക്കന്‍മാരുടെ രാജ്ഞീ,                                 ''
ദീര്‍ഘദര്‍ശികളുടെ രാജ്ഞീ,                               ''
ശ്ളീഹന്‍മാരുടെ രാജ്ഞീ,                                               ''
വേദസാക്ഷികളുടെ രാജ്ഞീ,                              ''
വന്ദകരുടെ രാജ്ഞീ,                                           ''
കന്യകകളുടെ രാജ്ഞീ,                                       ''
സകലവിശുദ്ധന്‍മാരുടെയും രാജ്ഞീ,                  ''
സ്വര്‍ഗ്ഗാരോപിതയായ രാജ്ഞീ,                          ''
പരിശുദ്ധ ജപമാലയുടെ രാജ്ഞീ,                                    ''
തിരുസഭയുടെ രാജ്ഞീ,                                      ''
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞീ,           ''
സമാധാനത്തിന്‍റെ രാജ്ഞീ,                                            ''

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ.കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ.
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ,കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ,കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണയായ മാതാവേ, ഇതാ ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു. ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ, ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമെ.

പ്രാര്‍ത്ഥിക്കാം,

കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടെ സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ) തൃക്കണ്‍ പാര്‍ത്ത് നിത്യകന്യകയായ പരിശുദ്ധമറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുക്കളുടേയും ഉപദ്രവങ്ങളില്‍ നിന്ന്‌ കൃപ ചെയ്തു രക്ഷിച്ചുകൊള്ളണമെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് തന്നരുളേണമെ.                                 ആമ്മേന്‍!

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,/
സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.

പ്രാര്‍ത്ഥിക്കാം
        സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്‍റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങ് നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ച് സന്തോഷിക്കുന്ന ഞങ്ങള്‍ ആ അമ്മയുടെ ശക്തിയുള്ള അപേക്ഷയാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് തന്നരുളേണമെ.                                 ആമ്മേന്‍.

No comments:

Post a Comment